കൊതുക് - 2
മലകളിലും രക്തം ഊറ്റുന്ന കൊതുകുകളെ കണ്ട കഥ പരന്നു , കയ്യില്‍ പന്തവുമായി നീങ്ങുന്ന തോട്ടം തൊഴിലാളികളെ പകല്‍ പോലും കണ്ടു തുടങ്ങി
ഒരു മലയോര പട്ടണത്തിലെ ശവപെട്ടി കടയിലെ സഹായി കൊതുകുകളെ പേടിച്ചു ശവപെട്ടിയില്‍ കിടന്നുറങ്ങുകയും പക്ഷെ അതിനുള്ളില്‍ കടന്നു കയറി
ആക്രമിച്ച കൊതുകുകളാല്‍ കൊല്ലപ്പെട്ട അയാളെ ആ പെട്ടിയോടെ തന്നെ അടക്കിയ സംഭവം വാര്‍ത്തയായി .അതെ തുടര്‍ന്ന് ശവപ്പെട്ടികള്‍ നിരോധിക്കാനായി
ഒരു എം എല്‍ എ നിയമസഭയില്‍ നടുത്തളത്തില്‍ കൊതുക് വേഷം കെട്ടി ഇറങ്ങി സാമാജികരെ ചിരിപ്പിച്ചതും കൊതുകുകളെ നേരിടാന്‍ പുതിയ സേന രംഗത്ത് വരുമെന്ന് മന്ത്രി ഉറപ്പു പറഞ്ഞതും ടി വി യില്‍ പലവട്ടം കാണിച്ചത് പ്രേക്ഷകരെ കൂടുതല്‍ പേടിപ്പിച്ചു .
പേടി അതിന്റെ നീണ്ട കൊമ്പു കൊണ്ട് ജനത്തെ കുതികൊണ്ടിരുന്നു .അവരുടെ കണ്ണുകളില്‍ ,കാതുകളില്‍ ,വര്‍ത്തമാനത്തില്‍ അത് പോലെ ചരിത്രത്തിലും ..
കൊതുകുകളെ പ്രതിരോധിക്കാന്‍ തക്ക തൊലിക്കട്ടിയുള്ള ഒരു വര്‍ഗം ഉയര്‍ന്നു വരുന്നതിന്റെ കാരണം ആകാം ഈ സംഭവം എന്നും ജനിതക ശാസ്ത്രന്ജരില്‍ ഒരു വിഭാഗം നിരീക്ഷിച്ചു .
എന്നാല്‍ ചരിത്രത്തിനു വിചിത്രമായ ആവര്‍ത്തന സ്വഭാവം ഉണ്ടെന്നും അതിന്റെ മുന്‍ ആവര്‍ത്തനം ലെമുറിയ എന്ന പുരാതന ഭൂഖണ്ടവുമായി ഉണ്ടെന്നു ം കുമാരി കാണ്ടെതിന്റെ അവസാന കാലത്ത് ഈ കൊതുകുകളുടെ സാമീപ്യത്തെ പറ്റി പറയുന്ന രേഖകള്‍ കണ്ടെത്തിയതായും ടി വി ചര്‍ച്ചയില്‍ ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ പരുക്കന്‍ ശബ്ദത്തില്‍ സംശയ ലേശമില്ലാതെ പ്രഖ്യാപിച്ചു .പരുക്കന്‍ ശബ്ദം പല ടി വി സെറ്റുകളിലും പതറി കേട്ടത് കൊണ്ട് പലര്‍ക്കും അത് കേള്‍ക്കാനായില്ല അത് കൊണ്ട് തന്നെ ആ ചര്‍ച്ച കൂടുതല്‍ വാരികകള്‍ ഏറ്റെടുത്തില്ല .പിന്നീടുള്ള ടി വി ചര്‍ച്ചകളില്‍ അയാളെ വിളിക്കാന്‍
ചാനെലുകള്‍ തയ്യാറായില്ല .ഒരു ടി വി സ്റ്റുഡിയോയ്ക്ക് മുന്നില്‍ ശ്രദ്ധ ആകര്‍ഷിക്കാനായി നിന്ന അയാള്‍ കൊതുകുകളുടെ ആക്രമണത്തിന് വിധേയനായത് വലിയ വാര്‍ത്തയായി .
enticingly different and gripping to the core...
ReplyDeleteenticingly different and gripping to the core
ReplyDeleteവ്യത്യസ്തമായ എഴുത്ത്... തുടര്‍ന്നും എഴുതു
ReplyDeleteരസകരമായി എഴുതിയ "കൊതുക്"
ReplyDeleteഅതെ കൊതുകിനെ ഗൌരവമായി കാണണം.
:)
ഒരു കൊതുക് കടി മതി ജീവിതത്തെ മാറ്റി മറിക്കാന്‍.